ജയനെച്ചൊല്ലി വിവാദം: മഴവില്‍ മനോരമക്കുമെതിരെ പരാതി | filmibeat Malayalam

2017-12-11 3,463


Jayan Controversy: Complaint Against Mazhavil Manorama And Rimi Tomy

മഴവില്‍ മനോരമക്കും അവതാരക റിമി ടോമിക്കുമെതിരെ പരാതിയുമായി ജയൻറെ അനുജൻറെ മകള്‍. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെ നടന്ന പരാമർശത്തിലാണ് യുവതി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ സീരിയല്‍ താരം ഉമ നായർ ആയിരുന്നു അതിഥി. ഉമ നായർ ജയന്റെ അനുജന്റെ മകളാണെന്നായിരുന്നു റിമി ടോമി പ്രേക്ഷരെ പരിചയപ്പെടുത്തിയത്. ഇതിനെതിരെയാണ് ജയൻറെ ഏക സഹോദരൻ സോമൻ നായരുടെ മകള്‍ ലക്ഷ്മി ശ്രീദേവി വീഡിയോയിലൂടെ രംഗത്തുവന്നിരിക്കുന്നത്. കൃത്യമായ വിവരം പോലും അറിയാതെ ചാനൽ പരിപാടികളിൽ വന്നിരുന്ന് എന്തെങ്കിലും വിളിച്ചു പറയുന്നതിനെതിരെയാണ് സോമൻ നായരുടെ മകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ജയന്റെ അച്ഛന്റെ അമ്മയും ഉമ നായരുടെ അച്ഛന്റെ അമ്മയും അനുജത്തിയും ജ്യേഷ്ഠത്തിയുമാണെന്നാണ് നടി ചാനലിൽ പറഞ്ഞത്. എന്നാൽ അങ്ങിനൊരു ബന്ധുക്കളെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കി. എന്നാല്‍ ലക്ഷ്മിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉമ നായർ രംഗത്തെത്തിയിട്ടുണ്ട്. തന്നെ അപമാനിക്കുകയാണ് ലക്ഷ്മിയുടെ ലക്ഷ്യം എന്നാണ് ഉമ പറയുന്നത്.